ഈ സംഭവം നടക്കുന്നത് രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലാണ് .അന്ന് എല്ലാവരും ദീപാവലിയുടെ ഉത്സവ ലഹരിയിലാണ് .റൂമിലുള്ള എന്‍റെ ഒന്നുരണ്ടു സുഹൃത്തുക്കള്‍ ദീപാവലി പ്രാമാന്നിച്ചു കിട്ടിയ രണ്ടു ദിവസത്തെ അവധി ഒരു ആഘോഷമാക്കാന്‍ തന്നെ തീരുമാനിച്ചു .അതുകൊണ്ട് അവര്‍ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ ദീപാവലിക്ക് പൊട്ടിക്കാനായി പടക്കങ്ങള്‍ മാത്രമല്ല കൂടെ കരുതിയത് ,ഒരു മൂന്നു "കുപ്പി" കൂടി റെഡി ആക്കിയിരുന്നു.വൈകുന്നേരം ആയപ്പോള്‍ അടുത്ത ഫ്ലാറ്റില്‍ നിന്നും പടക്കത്തിന്റെ കൂട്ട കോലാഹലങ്ങള്‍ കേട്ടു തുടങ്ങി .അവിടെ പടക്കത്തിനു തീ കൊടുത്തപ്പോള്‍ ഇവിടെ ഞങ്ങളുടെ റൂമില്‍ ചിലര്‍ കുറച്ച് അച്ചാറിന്റെ സഹായത്തോടെ കുപ്പിക്കുള്ളിലെ ദ്രാവകത്തിനു മോചനം നല്‍കി തുടങ്ങിയിരുന്നു .
രാത്രി ഒരു ഏഴര കഴിഞ്ഞപ്പോള്‍ റൂമില്‍ അവസാനത്തെ കുപ്പിക്കും അവര്‍ ഫ്രീഡം കൊടുത്തു .എന്തു പറയാന്‍,ചോറു കൊടുത്ത കൈക്കിട്ടു തന്നെ കൊത്തി എന്നതായി സ്ഥിതി .ഉള്ളില്‍ പോയ ദ്രാവകം വയറ്റില്‍ കിടന്നു ദീപാവലി ആഘോഷിക്കാന്‍ തുടങ്ങി .പിന്നെയും കുറെ വൈകേണ്ടി വന്നു ആഘോഷം അതിന്റെ പീക് പൊയന്റില്‍ എത്താന്‍ .താഴെ ഫ്ലാറ്റിലുള്ള ചില കുട്ടികള്‍ വാണം മുകളിലോട്ടു വിട്ടപ്പോള്‍ എന്റെ സുഹൃത്ത് ബാല്‍കെണിയില്‍ നിന്ന് ഒരു "വാള്‍" താഴേക്ക് കൊടുത്തു ,സംഗതി ആകെ കുളമായി ,താഴെ നിന്നും ഹൗസ് ഓണര്‍ വക കുറച്ച് ദീപാവലി സ്പെഷ്യല്‍ തെറി കേട്ടു ,ആ തെറിക്കു മുന്നില്‍ പാനം ചെയ്ത ദ്രാവകം ഒന്നും അല്ല എന്നു മനസിലായി .പുറത്തുള്ള പടക്കതിന്റെയും മറ്റു പടക്ക ഇതര സംഭവങ്ങളുടെയും മാറ്റൊലി കാരണം എന്‍റെ "മദ്യ സുഹൃത്തുക്കളുടെ "ദീന രോധനങ്ങളും പുതു സിദ്ധാന്തങ്ങളും എനിക്ക് കേള്‍ക്കേണ്ടി വന്നില്ല ,എന്നിരുന്നാലും ചെവി ഡൌണ്‍ ആകും എന്നു കണ്ടപ്പോള്‍ ഞാന്‍ പതുക്കെ രൂമിനുള്ളിലേക്ക് കയറി ,അതുകൊണ്ട് കുറെയധികം നിത്യ ഹരിത ഗാനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി.

ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഡിന്നര്‍ കഴിക്കാനായി പുറത്തിറങ്ങി ,"മദ്യ സുഹൃത്തുക്കള്‍" ഇപ്പോള്‍ നിയന്ത്രണ പരിധിക്കു ഉള്ളിലാണ്.അങ്ങനെ ഞങ്ങള്‍ പതിവായി കഴിക്കുന്ന സൗത്ത് ഇന്ത്യന്‍ സ്ടാളില്‍ നിന്നും ഫുഡ് കഴിച്ചു . പിറ്റേന്നു ലീവ് ആയതുകൊണ്ട് ഞങ്ങള്‍ പെട്ടന്ന് റൂമിലേക്ക് പോകേണ്ട എന്നു തീരുമാനിച്ചു ,അങ്ങനെ ഞങ്ങള്‍ ഡല്‍ഹിയിലെ ദീപാവലി ഒന്ന് കാണാം എന്നു കരുതി ചുമ്മാ കറങ്ങി നടന്നു,കൂട്ടത്തില്‍ വായിനോട്ടവും തകൃതി ആയി നടന്നു .
അങ്ങനെ ഞങ്ങള്‍ ഓരോന്നും കണ്ടു നടക്കുമ്പോള്‍ ദൂരെ ഒരു മരം കണ്ടു.മരത്തിന്റെ എണ്ണം ഒക്കെ വളരെ കുറവായത് കൊണ്ട് ഓരോ മരത്തെയും വളരെ കാര്യമായി തന്നെ ഇവിടുള്ളവര്‍ ശ്രദ്ധിക്കാറുണ്ട് .അങ്ങനെ ഞങ്ങള്‍ ആ മരത്തിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു ചെറിയ വെളിച്ചം കണ്ടു .അത് എന്താണെന്നു പോയിനോക്കാം എന്ന് ഞാന്‍ പറഞ്ഞു ,പക്ഷെ ആദ്യമൊന്നും എന്‍റെ സുഹൃത്തുക്കള്‍ അതിനു സമ്മതിച്ചില്ല ,കാരണം അത് വല്ല പൊട്ടാത്ത പടക്കവും ആണോ എന്ന് അവര്‍ ഭയപ്പെട്ടു .പിന്നെ മൊബൈല്‍ വെളിച്ചത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും അതിന്റെ അടുതെത്തി,അപ്പോഴാണ് മനസിലായത് ഒരാള്‍ അവിടെ ഇരുന്നു ബീഡി പുകക്കുന്നതാണെന്ന് ,ഞങള്‍ അയാളെ അറിയുന്ന ഹിന്ദിയില്‍ എന്തെടുക്കുവാ എന്ന് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു തുടങ്ങി മക്കളെ "ഞാനൊരു പാവം മലയാളി" ആണേ !!!!
പിന്നെ അദേഹത്തിനോട് കുറച്ചു കുശലാന്വേഷണം നടത്തി ഞങ്ങള്‍ റൂമിലേക്ക് നടന്നു,നാടിന്‍റെ നിറമുള്ള ഓര്‍മകളുമായി ....